Week-7
ടീച്ചിങ് പ്രാക്ടീസിന്റെ ഏഴാമത്തെ ആഴ്ചയായിരുന്നു ഇത്. തിങ്കളാഴ്ച എനിക്ക് എട്ടാം ക്ലാസിൽ ഫിസിക്സ് പീരീഡ് ഉണ്ടായിരുന്നു.അന്നേദിവസം തന്നെ ഞങ്ങളുടെ കോളേജിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ജ്യോതിസ് സാർ ക്ലാസ് സർവേഷന് വേണ്ടി വന്നിരുന്നു.Reference body എന്നെ ടോപ്പിക്ക് ആണ് ഞാൻ പഠിപ്പിച്ചത്. ചൊവ്വാഴ്ച എനിക്ക് പിരീഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അന്നേദിവസം ഞാൻ യുപി ക്ലാസിൽ സബ്സ്റ്റിറ്റ്യൂഷൻ കയറി. ബാക്കിയുള്ള സമയം പൂർത്തീകരിക്കാനുള്ള വർക്കുകൾ ചെയ്യാൻ വേണ്ടി വിനിയോഗിച്ചു. ബുധനാഴ്ച എനിക്ക് എട്ടാം ക്ലാസിൽ ഫിസിക്സ് പീരിയഡ് ഉണ്ടായിരുന്നു. വ്യാഴാഴ്ച സ്കൂളിൽ എട്ട് ബി ക്ലാസിലെ കുട്ടികളാണ് അസംബ്ലി അവതരിപ്പിച്ചത്. വളരെ മനോഹരമായ അസംബ്ലി ആയിരുന്നു അത്. ശേഷം എനിക്ക് എട്ടാം ക്ലാസിൽ ഫിസിക്സ് പീരിയഡ് ഉണ്ടായിരുന്നു. വെള്ളിയാഴ്ച സ്കൂളിന് അവധിയായിരുന്നു. ഈ ആഴ്ചയിൽ ഞങ്ങൾക്ക് ശനിയാഴ്ച സ്കൂളിൽ പഠിത്തം ഉണ്ടായിരുന്നു. അന്നേദിവസം എനിക്ക് പിരീഡുകൾ ഒന്നും ലഭിച്ചിരുന്നില്ല. പക്ഷേ പത്താം ക്ലാസിൽ സബ്സ്റ്റിറ്റ്യൂഷൻ കയറേണ്ടതായി വന്നു. വളരെ രസകരമായ ഒരാഴ്ചയായിരുന്നു ഇത്.