Posts

Showing posts from January, 2023

Week-7

 ടീച്ചിംഗ് പ്രാക്ടീസിന്റെ ഏഴാമത്തെ ആഴ്ച ആയിരുന്നു ഇത്.തിങ്കളാഴ്ച സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു.ശേഷം എനിക്ക് എട്ടാം ക്ലാസിൽ കെമിസ്ട്രി പീരിയഡ് ഉണ്ടായിരുന്നു. അന്നേദിവസം എനിക്ക് പിന്നീട് പീരിയഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ബാക്കി സമയം പൂർത്തീകരിക്കാൻ ഉള്ള വർക്കുകൾ ചെയ്യാൻ വേണ്ടിയാണ് വിനിയോഗിച്ചത്. ചൊവ്വാഴ്ച എനിക്ക് എട്ടാം ക്ലാസിൽ കെമിസ്ട്രി പീരിയഡ് ഉണ്ടായിരുന്നു. ബുധനാഴ്ച ഞാൻ ഒൻപതാം ക്ലാസിൽ കെമിസ്ട്രി ആണ് പഠിപ്പിച്ചത്. അന്നേദിവസം ബാക്കിയുള്ള സമയം ഞാൻ പൂർത്തീകരിക്കാനുള്ള വർക്കുകൾ ചെയ്യാൻ വേണ്ടിയാണ് വിനിയോഗിച്ചത്.വ്യാഴാഴ്ച ക്ലാസുകൾ ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച ഞാൻ ഒൻപതാം ക്ലാസിൽ കെമിസ്ട്രി ആണ് പഠിപ്പിച്ചത്.പിന്നീട് എനിക്ക് യുപി ക്ലാസിൽ സബ്സ്റ്റിറ്റ്യൂഷൻ പോകേണ്ടതായി വന്നു.വളരെ മനോഹരവും രസകരവുമായ ഒരാഴ്ചയായിരുന്നു ഇത്.

Week -6

 ടീച്ചിംഗ് പ്രാക്ടീസിന്റെ ആറാമത്തെ ആഴ്ചയായിരുന്നു ഇത്.തിങ്കളാഴ്ച സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. ശേഷം എനിക്ക് ഒന്നാമത്തെ പിരീഡ് എട്ടാം ക്ലാസിൽ കെമിസ്ട്രി ക്ലാസ് ഉണ്ടായിരുന്നു. അതിനുശേഷം ഒൻപതാം ക്ലാസിൽ കെമിസ്ട്രി പഠിപ്പിക്കേണ്ടതായി വന്നു.ചൊവ്വാഴ്ചയും എനിക്ക് രണ്ട് പീരിയഡ് കെമിസ്ട്രി ക്ലാസുകൾ എട്ടാം ക്ലാസിൽ ഉണ്ടായിരുന്നു. ഒന്ന് എന്റെ പിരീഡ് രണ്ടാമത്തേത് അധികമായി ലഭിച്ച ഒരു പീരീഡും ആയിരുന്നു.ബുധനാഴ്ചയും എനിക്ക് എട്ടാം ക്ലാസിൽ കെമിസ്ട്രിയുടെ പീരീഡ് ഉണ്ടായിരുന്നു. കൂടാതെ അധികമായി ഒരു പീരീഡ്കെമിസ്ട്രി പിടിപ്പിക്കാൻ വേണ്ടി ലഭിച്ചു. വ്യാഴാഴ്ചയും എനിക്ക് എട്ടാം ക്ലാസിൽ കെമിസ്ട്രി പീരിയഡ് ഉണ്ടായിരുന്നു. അന്നേ ദിവസവും അധികമായി ഒരു പീരീഡ് എട്ടാം ക്ലാസിൽ കെമിസ്ട്രി പഠിപ്പിക്കാൻ വേണ്ടി ലഭിച്ചു. വെള്ളിയാഴ്ച എനിക്ക് എട്ടാം ക്ലാസിൽ കെമിസ്ട്രി  പീരിയഡ് ഉണ്ടായിരുന്നു. ശേഷം ഒമ്പതാം ക്ലാസിലും കെമിസ്ട്രി പഠിപ്പിക്കേണ്ടിവന്നു. അങ്ങനെ വളരെ മനോഹരമായ ഒരാഴ്ചയായിരുന്നു ഇത്.

Week-5

 ടീച്ചിംഗ് പ്രാക്ടീസിന്‍റെ അഞ്ചാമത്തെ ആഴ്ച ആയിരുന്നു ഇത്.തിങ്കളാഴ്ച എനിക്ക് പീരീഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.ഒഴിവുള്ള സമയം പൂർത്തീകരിക്കാനുള്ള വർക്കുകൾ ചെയ്യാൻ വേണ്ടിയാണ് വിനിയോഗിച്ചത്. ചൊവ്വാഴ്ച ഞങ്ങളുടെ കോളേജിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ജ്യോതിസ്  സാർ ക്ലാസ് ഒബ്സർവേഷൻ  വേണ്ടി വന്നിരുന്നു.എട്ടാം ക്ലാസിൽ ഫിസിക്സ് ആണ് ഞാൻ പഠിപ്പിച്ചത്. ശേഷം എനിക്ക് ഒമ്പതാം ക്ലാസിൽ കെമിസ്ട്രിയുടെ ഉണ്ടായിരുന്നു . ബുധനാഴ്ചയും എനിക്ക് എട്ടാം ക്ലാസിൽ ഫിസിക്സ് പീരീഡ് ഉണ്ടായിരുന്നു. പിന്നീട് പിരീഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.ബാക്കിയുള്ള സമയം പൂർത്തീകരിക്കാനുള്ള വർക്കുകൾ ചെയ്യാൻ വേണ്ടിയാണ് വിനിയോഗിച്ചത്. വ്യാഴാഴ്ച എട്ടാം ക്ലാസിൽ ഞാൻ കെമിസ്ട്രി ആണ് പഠിപ്പിച്ചത്. കൂടാതെ ഒമ്പതാം ക്ലാസിലും കെമിസ്ട്രിപ്പിക്കാൻ കയറി. വെള്ളിയാഴ്ച എനിക്ക് എട്ടാം ക്ലാസിൽ ഫിസിക്സ് പീരിയഡ് ഉണ്ടായിരുന്നു. ഒരു പിരീഡ് അധികം ലഭിച്ച് രണ്ടാമതും ഒരു പീരിയഡ് എട്ടാം ക്ലാസിൽ ഞാൻ ഫിസിക്സ് പഠിപ്പിക്കാൻ കയറി. അങ്ങനെ വളരെ മനോഹരമായി ഒരാഴ്ചയായിരുന്നു കടന്നുപോയത്.

Week-4

 ടീച്ചിംഗ് പ്രാക്ടീസിന്റെ നാലാമത്തെ ആഴ്ചയായിരുന്നു ഇത്.10 ദിവസത്തെ ക്രിസ്മസ് അവധിക്ക് ശേഷം ചൊവ്വാഴ്ചയാണ് സ്കൂൾ തുറന്നത്.എല്ലാവരും വളരെ സന്തോഷത്തോടുകൂടിയാണ് സ്കൂളിൽ എത്തിച്ചേർന്നത്. അന്നേദിവസം എനിക്ക് ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഒഴിവുള്ള സമയം പൂർത്തീകരിക്കാൻ ഉള്ള കാർക്കുകൾ ചെയ്യാൻ വേണ്ടിയാണ് വിനിയോഗിച്ചത്.ബുധനാഴ്ച ഞങ്ങളുടെ കോളേജിലെ ജനറൽ അധ്യാപികയായ ശോഭ ടീച്ചർ ഒബ്സർവേഷൻ വേണ്ടി വന്നിരുന്നു. ഞാൻ എട്ടാം ക്ലാസിൽ ഫിസിക്സ് ആണ് പഠിപ്പിച്ചത്. വ്യാഴാഴ്ച എനിക്ക് പീരിയഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.ഒഴിവുള്ള സമയം പൂർത്തീകരിക്കാനുള്ള വർക്കുകൾ ചെയ്യാൻ വേണ്ടിയാണ് വിനിയോഗിച്ചത്.വെള്ളിയാഴ്ച എനിക്ക് ഒമ്പതാം ക്ലാസിൽ കെമിസ്റ്റ് പഠിപ്പിക്കാൻ പോകേണ്ടതായി വന്നു.അന്നേദിവസം ഞാൻ അവിടെ ഒന്നും പഠിപ്പിച്ചിരുന്നില്ല. ആ പിരീഡ് കുട്ടികളുടെ പേരുകൾ ചോദിക്കാൻ വേണ്ടിയും അവരുടെ മറ്റു കാര്യങ്ങൾ ചോദിച്ചറിയാൻ വേണ്ടിയും ആണ് വിനിയോഗിച്ചത്. ശനിയാഴ്ചയും ഞങ്ങൾക്ക് സ്കൂളിൽ ക്ലാസുകൾ ഉണ്ടായിരുന്നു.എട്ടാം ക്ലാസിൽ ഫിസിക്സ് ആണ് അന്നേദിവസം ഞാൻ പഠിപ്പിച്ചത്. വളരെ മനോഹരവും രസകരവുമായ ഒരാഴ്ചയായിരുന്നു ഇത്. ക്രിസ്മസ് അവധിക്ക് ...