Week -3

 അവധികൾ ധാരാളം ഉണ്ടായിരുന്ന ഒരാഴ്ചയായിരുന്നു ഇത്.തിങ്കളാഴ്ച സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആയിരുന്നതിനാൽ പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു.എക്സൈസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും സ്കൂളിൽ നടത്തിയിരുന്നു.അന്നേദിവസം തന്നെ ഞാൻ എട്ടാം ക്ലാസിൽ കെമിസ്ട്രി പഠിപ്പിക്കാൻ കയറിയിരുന്നു.കൂടാതെ യുപി ക്ലാസ്സിലും കയറിയിരുന്നു. ചൊവ്വാഴ്ച എനിക്ക് പീരീഡ് ഇല്ലാത്ത ദിവസം ആയിരുന്നു. ഹർത്താൽ ആയിരുന്നതിനാൽ ബുധനാഴ്ചയും വ്യാഴാഴ്ചയും സ്കൂളിന് അവധിയായിരുന്നു. ഞങ്ങൾ സ്കൂളിൽ പോയില്ല.ശേഷം വെള്ളിയാഴ്ചയാണ് സ്കൂളിൽ പോയത്.അന്നേദിവസം ഞാൻ എട്ടാം ക്ലാസിൽ ഫിസിക്സ് പഠിപ്പിക്കാൻ കയറിയിരുന്നു.ഈ ആഴ്ചയിൽ ശനിയാഴ്ചയും ഞങ്ങൾക്ക് സ്കൂളിൽ ക്ലാസുകൾ ഉണ്ടായിരുന്നു. അന്ന് എനിക്ക് പക്ഷേ ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഉച്ചയ്ക്ക് ശേഷം യുപി ക്ലാസ്സിൽ കയറേണ്ടതായി വന്നു. ബാക്കി സമയങ്ങളൊക്കെ പൂർത്തീകരിക്കാനുള്ള വർക്കുകൾ ചെയ്യാൻ വേണ്ടിയാണ് വിനിയോഗിച്ചത്. വളരെ മനോഹരമായ ഒരാഴ്ചയായിരുന്നു ഇത്.

Comments

Popular posts from this blog

Week -2