ടീച്ചിങ് പ്രാക്ടീസിന്റെ ഒമ്പതാമത്തെ ആഴ്ചയായിരുന്നു ഇത്.തിങ്കളാഴ്ച ഞാൻ ഒൻപതാം ക്ലാസിൽ കെമിസ്ട്രി പഠിപ്പിക്കാൻ വേണ്ടിയാണ് കയറിയത്. ഈ ടീച്ചിംഗ് പ്രാക്ടീസ് വേളയിൽ ആദ്യമായിട്ടായിരുന്നു ഞാൻ അൻപതാം ക്ലാസിൽ പഠിപ്പിക്കാൻ കയറിയത്. വളരെ മനോഹരമായ ഒരു ക്ലാസും കുട്ടികളുമായിരുന്നു അവിടുത്തേത്. ചൊവ്വാഴ്ചയും ഞാൻ ഒൻപതാം ക്ലാസിൽ തന്നെയാണ് കെമിസ്ട്രി പഠിപ്പിക്കാൻ കയറിയത്.അന്നേദിവസം തന്നെ പത്താം ക്ലാസിൽ എനിക്ക് സബ്സ്റ്റിറ്റ്യൂഷനും കയറേണ്ടതായി വന്നു.ബുധനാഴ്ച ഞാൻ ലീവ് ആയിരുന്നതിനാൽ സ്കൂളിൽ പോയിരുന്നില്ല. വ്യാഴാഴ്ച രാവിലെ എനിക്ക് എട്ടാം ക്ലാസ് കെമിസ്ട്രി പീരിയഡ് ഉണ്ടായിരുന്നു.റിവിഷൻ വേണ്ടിയാണ് ഞാൻ ആ പിരീഡ് വിനിയോഗിച്ചത്. അന്നേദിവസം തന്നെ ഞാൻ ഉച്ചയ്ക്ക് കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പി കൊടുത്തു. വെള്ളിയാഴ്ച ഞങ്ങളുടെ ടീച്ചിങ് പ്രാക്ടീസിന്റെ അവസാന ദിനം ആയിരുന്നു.അന്ന് ഞാൻ എട്ടാം ക്ലാസിൽ ഫിസിക്സ് റിവിഷന് വേണ്ടിയാണ് കയറിയത്. ഉച്ചയ്ക്കുശേഷം എട്ടാമത്തെ പിരീഡ് സ്കൂളിൽ സർഗ്ഗ വേള ആയിരുന്നു.ആ പിരീഡ് ഞങ്ങൾ ബിഎഡിന്റെ അധ്യാപക വിദ്യാർത്ഥികൾ എല്ലാം തന്നെ എല്ലാ ക്ലാസുകളിലും കയറി മധുരം വിതരണം ചെയ്തു. കൂടാതെ ഓരോരുത്തര...