Week-8

 ടീച്ചേം പ്രാക്ടീസിന്റെ എട്ടാമത്തെ ആഴ്ചയായിരുന്നു ഇത്. ഈ ആഴ്ചയിൽ എല്ലാ ദിവസവും ഞങ്ങൾക്ക് പ്രവർത്തി ദിവസങ്ങൾ ആയിരുന്നു.തിങ്കളാഴ്ച സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു.ഹിന്ദി ദിവസം ആയിരുന്നതിനാൽ അന്ന് കുട്ടികൾ ഹിന്ദിയിൽ ആണ് അസംബ്ലി അവതരിപ്പിച്ചത്.എനിക്ക് എട്ടാം ക്ലാസിൽ കെമിസ്ട്രി പീരിയഡ് ഉണ്ടായിരുന്നു.ഉച്ചയ്ക്ക് ശേഷവും എനിക്ക് എട്ടാം ക്ലാസിൽ ഒരു കെമിസ്ട്രി  പിരീഡ് കൂടി അധികമായി ലഭിച്ചു. ചൊവ്വാഴ്ച എനിക്ക് എട്ടാം ക്ലാസിൽ ഫിസിക്സ് പീരിയഡ് ആണ് ഉണ്ടായിരുന്നത്.അന്നേദിവസം തന്നെ എനിക്ക് പത്താം ക്ലാസിൽ സബ്സ്റ്റിറ്റ്യൂഷനും കയറേണ്ടതായി വന്നു. ബുധനാഴ്ച ഞാൻ എട്ടാം ക്ലാസിൽ കെമിസ്ട്രി ആണ് പഠിപ്പിച്ചത്.അന്ന് തന്നെ എനിക്ക് ഒരു കെമിസ്ട്രി പീരീഡ് കൂടി അധികമായി എട്ടാം ക്ലാസിൽ ലഭിച്ചു. വ്യാഴാഴ്ചയും ഞാൻ എട്ടാം ക്ലാസിൽ കെമിസ്ട്രി തന്നെയാണ് പഠിപ്പിച്ചത്. അന്നേദിവസം പിന്നീട് എനിക്ക് പീരിയഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.ബാക്കി സമയങ്ങളൊക്കെ പൂർത്തീകരിക്കാനുള്ള വർക്കുകൾ ചെയ്യാൻ വേണ്ടിയാണ് വിനിയോഗിച്ചത്. വെള്ളിയാഴ്ച ഞാൻ എട്ടാം ക്ലാസിൽ ഫിസിക്സ് ആണ്  പഠിപ്പിച്ചത്. വളരെ മനോഹരവും രസകരവും  ആയ ഒരാഴ്ചയായിരുന്നു ഇത്.വളരെയധികം സന്തോഷത്തോടെയാണ് ഈ ആഴ്ചയിലെ കാര്യങ്ങൾ ചിന്തിക്കുന്നത്.

Comments

Popular posts from this blog

Week -2