Week-9

 ടീച്ചിങ് പ്രാക്ടീസിന്റെ ഒമ്പതാമത്തെ ആഴ്ചയായിരുന്നു ഇത്.തിങ്കളാഴ്ച ഞാൻ ഒൻപതാം ക്ലാസിൽ കെമിസ്ട്രി പഠിപ്പിക്കാൻ വേണ്ടിയാണ് കയറിയത്. ഈ ടീച്ചിംഗ് പ്രാക്ടീസ് വേളയിൽ ആദ്യമായിട്ടായിരുന്നു ഞാൻ അൻപതാം ക്ലാസിൽ പഠിപ്പിക്കാൻ കയറിയത്. വളരെ മനോഹരമായ ഒരു ക്ലാസും  കുട്ടികളുമായിരുന്നു അവിടുത്തേത്. ചൊവ്വാഴ്ചയും ഞാൻ ഒൻപതാം ക്ലാസിൽ തന്നെയാണ് കെമിസ്ട്രി പഠിപ്പിക്കാൻ കയറിയത്.അന്നേദിവസം തന്നെ പത്താം ക്ലാസിൽ എനിക്ക് സബ്സ്റ്റിറ്റ്യൂഷനും കയറേണ്ടതായി വന്നു.ബുധനാഴ്ച ഞാൻ ലീവ് ആയിരുന്നതിനാൽ സ്കൂളിൽ പോയിരുന്നില്ല. വ്യാഴാഴ്ച രാവിലെ എനിക്ക് എട്ടാം ക്ലാസ് കെമിസ്ട്രി പീരിയഡ് ഉണ്ടായിരുന്നു.റിവിഷൻ വേണ്ടിയാണ് ഞാൻ ആ പിരീഡ് വിനിയോഗിച്ചത്. അന്നേദിവസം തന്നെ ഞാൻ ഉച്ചയ്ക്ക് കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പി കൊടുത്തു. വെള്ളിയാഴ്ച ഞങ്ങളുടെ ടീച്ചിങ് പ്രാക്ടീസിന്റെ അവസാന ദിനം ആയിരുന്നു.അന്ന് ഞാൻ എട്ടാം ക്ലാസിൽ ഫിസിക്സ് റിവിഷന് വേണ്ടിയാണ് കയറിയത്. ഉച്ചയ്ക്കുശേഷം എട്ടാമത്തെ പിരീഡ് സ്കൂളിൽ സർഗ്ഗ വേള ആയിരുന്നു.ആ പിരീഡ് ഞങ്ങൾ ബിഎഡിന്റെ അധ്യാപക വിദ്യാർത്ഥികൾ എല്ലാം തന്നെ എല്ലാ ക്ലാസുകളിലും കയറി മധുരം വിതരണം ചെയ്തു. കൂടാതെ ഓരോരുത്തരും തങ്ങൾ പഠിപ്പിക്കുന്ന ക്ലാസുകളിലെ കുട്ടികളുമായി സമയം ചിലവഴിച്ചു. കുട്ടികളെല്ലാവരും തന്നെ വളരെയധികം വിഷമത്തിൽ ആയിരുന്നു. ഞങ്ങളൊക്കെ വീണ്ടും അവിടെത്തന്നെ അധ്യാപകരായി ചെല്ലണമെന്ന് അവർ വാശി പിടിച്ചു.എല്ലാവരെയും സമാധാനിപ്പിച്ചുകൊണ്ട് എല്ലാവർക്കും നല്ല നല്ല ഉപദേശങ്ങൾ നൽകിക്കൊണ്ട് ഞങ്ങൾ അവരുടെ കൂടെ കുറെയധികം സമയം ചിലവഴിച്ചു. ശേഷം 3.30ന് ബെല്ലടിച്ചു.കുട്ടികളോടും അധ്യാപകരോടും യാത്ര പറഞ്ഞ് ഞങ്ങളെല്ലാവരും സ്കൂളിൽ നിന്നിറങ്ങി. അങ്ങനെ വീടിന്റെ രണ്ടാംഘട്ട ടീച്ചിംഗ് പ്രാക്ടീസും ഇതോടുകൂടി അവസാനിപ്പിച്ചു. ഇനി അധ്യാപകരായി ജോലിയിൽ പ്രവേശിച്ചാൽ മാത്രമേ വീണ്ടും സ്കൂളിലേക്ക് പോകാൻ പറ്റുകയുള്ളൂ എന്നത് ഒരു വിഷമം ആയി തന്നെ നിലകൊണ്ടു.വളരെ മനോഹരമായി ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയിരുന്നത്.ആ ദിവസങ്ങളൊക്കെ ഇനി തിരികെ ലഭിക്കില്ലല്ലോ എന്ന വിഷമത്തോടുകൂടി ആയിരുന്നു ഞങ്ങളെല്ലാവരും. ഇതെല്ലാം തന്നെ ജീവിതത്തിന്റെ ഭാഗമാണല്ലോ എന്ന് സമാധാനിച്ചുകൊണ്ട് ആശ്വസിച്ചു കൊണ്ട് ഈ രണ്ടാംഘട്ട ടീച്ചിങ് പ്രാക്ടീസ് സന്തോഷത്തോടുകൂടി ഓർമ്മിക്കുന്നു.

Comments

Popular posts from this blog

Week -2