Teaching Practice - Phase 2 - week 1

 ബിഎഡ് കരിക്കുള്ള ത്തിന്റെ ഭാഗമായിട്ടുള്ള രണ്ടാംഘട്ട ടീച്ചിങ് പ്രാക്ടീസ് ഞങ്ങൾക്ക് ജൂൺ 14 ബുധനാഴ്ച ആരംഭിച്ചു. ഞങ്ങൾക്ക് അനുവദിച്ചത് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കായംകുളം ആയിരുന്നു. രണ്ടാമതും അധ്യാപകരായി സ്കൂളിൽ എത്തിയതിന്റെ  സന്തോഷത്തിൽ ആയിരുന്നു ഞങ്ങളെല്ലാവരും. ആദ്യദിനം  ഞങ്ങൾക്ക് കോളേജിൽ നിന്ന് നൽകിയ ലെറ്റർ രജിസ്റ്ററും പ്രധാന അധ്യാപിക ചന്ദ്രിക ടീച്ചറിന് കൈമാറി. സ്കൂളിലെത്തിയപ്പോൾ പണ്ട് പഠിപ്പിച്ചിരുന്ന കുട്ടികൾ വന്ന്  സംസാരിച്ചത് ഏറെ സന്തോഷം നൽകിയ ഒന്നായിരുന്നു. ഈ പ്രാവശ്യം എനിക്ക് 8 A ക്ലാസ്സുകളാണ് കൂടുതലായിട്ടും പഠിപ്പിക്കാൻ വേണ്ടി ലഭിച്ചത്.  ബുധനാഴ്ചയും വ്യാഴാഴ്ചയും ഞാൻ എട്ടാം ക്ലാസിൽ കെമിസ്ട്രി പഠിപ്പിക്കാൻ വേണ്ടി കയറിയിരുന്നു. വെള്ളിയാഴ്ച ഫിസിക്സ് എന്റെ ആദ്യത്തെ ചാപ്റ്റർ തുടങ്ങിവച്ചു. ഈ ആഴ്ച മൂന്നുദിവസം മാത്രമേ സ്കൂളിൽ പോയിരുന്നു എങ്കിലും ഇത് വളരെ മനോഹരം ആയതും സന്തോഷം നിറഞ്ഞതുമായ ഒരാഴ്ചയായിരുന്നു. വീണ്ടും അധ്യാപകരായി സ്കൂളിൽ എത്തിയതിന്റെ സന്തോഷം ഇപ്പോഴും വിട്ടു മാറിയിട്ടില്ല.

Comments

Popular posts from this blog

Week -2