Week-8
ടീച്ചിംഗ് പ്രാക്ടീസിന്റെ എട്ടാമത്തെ ആഴ്ചയായിരുന്നു ഇത്. തിങ്കളാഴ്ച എനിക്ക് എട്ടാം ക്ലാസിൽ കെമിസ്ട്രിയുടെ ഉണ്ടായിരുന്നു. കൂടാതെ അന്നേദിവസം തന്നെ എനിക്ക് ക്ലാസ് അബ്സർവേഷന് വേണ്ടി കോളേജിൽ നിന്ന് ഫിസിക്കൽ സയൻസ് അധ്യാപകൻ ജ്യോതിസ് സാർ വന്നിരുന്നു. ഒമ്പതാം ക്ലാസിലെ കെമിസ്ട്രി ഭാഗം ആണ് ഞാൻ ഒബ്സർവേഷന് വേണ്ടി ക്ലാസ്സ് എടുത്തത്. OCT ഉപയോഗിച്ച് ആയിരുന്നു ക്ലാസ്സ്. ചൊവ്വാഴ്ച ഞാൻ ഒൻപതാം ക്ലാസിൽ കെമിസ്ട്രി ആണ് പിടിപ്പിച്ചത്. ബാക്കിയുള്ള സമയം പൂർത്തീകരിക്കാനുള്ള വർക്കുകൾ ചെയ്യാൻ വേണ്ടി വിനിയോഗിച്ചു. ബുധനാഴ്ച എനിക്ക് ക്ലാസുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അന്നേദിവസം ഞങ്ങൾ ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് ബോധവൽക്കരണ പരിപാടി നടത്തി. ഇന്ത്യൻ ഭരണഘടനയെ കുറിച്ച് ഞാൻ കുട്ടികൾക്ക് ക്ലാസ് എടുത്തു. വ്യാഴാഴ്ച എനിക്ക് ഒമ്പതാം ക്ലാസിൽ കെമിസ്ട്രി പീരിയഡ് ഉണ്ടായിരുന്നു. വെള്ളിയാഴ്ചയും ഞാൻ എട്ടാം ക്ലാസിൽ കെമിസ്ട്രിയാണ് പഠിപ്പിച്ചത്. ഒഴിവുള്ള സമയം പൂർത്തീകരിക്കാനുള്ള വർക്കുകൾ ചെയ്യാൻ വേണ്ടിയാണ് വിനിയോഗിച്ചത്. വളരെ മനോഹരമായ ഒരാഴ്ച ആയിരുന്നു ഇത്. ധാരാളം ഓർമ്മകളും ഈയാഴ്ച സമ്മാനിച്ചു.
Comments
Post a Comment