Week-10




 ടീച്ചിങ് പ്രാക്ടീസിന്റെ പത്താമത്തെ ആഴ്ച ആയിരുന്നു ഇത്. തിങ്കളാഴ്ച എനിക്ക് പിരീഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.എന്നാൽ എട്ടാം ക്ലാസിൽ ഒരു പ്രീപീരിയഡ് ലഭിച്ചപ്പോൾ അത് ഞാൻ കെമിസ്ട്രിയുടെ റിവിഷൻ വേണ്ടിയാണ് വിനിയോഗിച്ചത്.ഉച്ചയ്ക്ക് ശേഷം ഒൻപതാം ക്ലാസിലും ഒരു ഫ്രീ പീരീഡ് ലഭിക്കുകയുണ്ടായി അവിടെയും റിവിഷൻ ആണ് നടത്തിയത്.ചൊവ്വാഴ്ച എനിക്ക് എട്ടാം ക്ലാസിൽ ഫിസിക്സ് പീരിയഡ് ഉണ്ടായിരുന്നു.അന്നേദിവസം ഞങ്ങളുടെ കോളേജിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ  ജ്യോതിസ് സാർ  ക്ലാസ് സർവേ വേണ്ടി വന്നിരുന്നു.ഫിസിക്സ് ആണ് ഞാൻ പഠിപ്പിച്ചത്. ബുധനാഴ്ച ഞാൻ എട്ടാം ക്ലാസിൽ റിവിഷൻ ആണ് കയറിയത്. കൂടാതെ ഒൻപതാം ക്ലാസിലും ഒരു പ്രീ പീരീഡ് റിവിഷന് വേണ്ടി കയറിയിരുന്നു.വ്യാഴാഴ്ച ഞാൻ എട്ടാം ക്ലാസിൽ ഫിസിക്സ് ചാപ്റ്ററിന്റെ പരീക്ഷ നടത്തിയിരുന്നു.ബാക്കി സമയം പൂർത്തീകരിക്കാനുള്ള വർക്കുകൾ ചെയ്യാൻ വേണ്ടിയാണ് വിനിയോഗിച്ചത്. വെള്ളിയാഴ്ച ഞങ്ങളുടെ ഒന്നാംഘട്ട ടീച്ചിങ് പ്രാക്ടീസിന്‍റെ അവസാന ദിനം ആയിരുന്നു.അന്നേദിവസം ഞങ്ങൾ എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു. ഉച്ചയ്ക്ക് ശേഷമുള്ള സർഗ്ഗ വേളയുടെ പീരീഡ് ഞാൻ എട്ടാം ക്ലാസിൽ പോയിരുന്നു. അവിടെ ഞങ്ങൾ കുട്ടികളോടൊപ്പം പാട്ടിലും ഡാൻസിലും പങ്കെടുത്തു. കുട്ടികളോട് എല്ലാം ഇനി ജൂണിൽ വരാമെന്ന് യാത്ര പറഞ്ഞു ഞങ്ങൾ സ്കൂളിൽ നിന്ന് ഇറങ്ങി.അവർ വളരെ വിഷമത്തോടെയാണ് യാത്ര പറഞ്ഞത്. വളരെ മനോഹരമായ കുറച്ച് ദിവസങ്ങൾ ആയിരുന്നു കഴിഞ്ഞുപോയത്. ഒരുപാട് നല്ല നല്ല അനുഭവങ്ങൾ ഈ ടീച്ചിങ് പ്രാക്ടീസ് സമ്മാനിച്ചു.

Comments

Popular posts from this blog

Week -2