Week-3

 ടീച്ചിംഗ് പ്രാക്ടീസിന്റെ മൂന്നാമത്തെ ആഴ്ചയായിരുന്നു ഇത്.തിങ്കളാഴ്ച സ്കൂളിൽ ക്രിസ്മസ് പരീക്ഷകൾ ഉണ്ടായിരുന്നു. പക്ഷേ എനിക്ക് പരീക്ഷ ഡ്യൂട്ടി ലഭിച്ചിരുന്നില്ല.ആ സമയങ്ങളൊക്കെ പൂർത്തീകരിക്കാനുള്ള വർക്കുകൾ ചെയ്യാൻ വേണ്ടിയാണ് ഞാൻ വിനിയോഗിച്ചത്. ചൊവ്വാഴ്ചയും സ്കൂളിൽ ക്രിസ്മസ് പരീക്ഷകൾ ആയിരുന്നു.അന്നേദിവസം എനിക്ക് പരീക്ഷ ഡ്യൂട്ടി ലഭിച്ചിരുന്നു.ചോദ്യപേപ്പറുകൾ വിതരണം ചെയ്യാനും ഉത്തരം കടലാസുകൾ വിതരണം ചെയ്യാനും ഞാൻ ടീച്ചറെ സഹായിച്ചു. ഉച്ച കഴിഞ്ഞുള്ള സമയം ഞാൻ ലെസും പ്ലാനുകൾ എഴുതാൻ വേണ്ടിയാണ് വിനിയോഗിച്ചത്.ബുധനാഴ്ചയും സ്കൂളിൽ ക്രിസ്മസ് പരീക്ഷകൾ ഉണ്ടായിരുന്നു.അന്നേദിവസം എനിക്ക് പരീക്ഷ ഡ്യൂട്ടി ലഭിച്ചിരുന്നില്ല. ഒഴിവുള്ള സമയങ്ങളൊക്കെ ഞാൻ എഴുതാനും പൂർത്തിയാക്കുവാനുള്ള വർക്കുകൾ ചെയ്യാൻ വേണ്ടിയും ആണ് വിനിയോഗിച്ചത്.വ്യാഴാഴ്ച ഞങ്ങൾക്ക് സ്കൂളിൽ ക്ലാസ് ഇല്ലായിരുന്നു. വെള്ളിയാഴ്ച മനോഹരമായ ഒരു ദിവസമായിരുന്നു. അന്ന് സ്കൂളിൽ ക്രിസ്മസ് പരിപാടി ആയിരുന്നു.അധ്യാപകരും വിദ്യാർത്ഥികളും എല്ലാവരും ചുവപ്പും വെള്ളയും വസ്ത്രങ്ങൾ അണിഞ്ഞാണ് അന്നേദിവസം എത്തിയത്. എല്ലാ ക്ലാസുകളിലും കുട്ടികൾ കേക്കും മുറിച്ചിരുന്നു. ശേഷം സ്കൂളിന്റെ ഗ്രൗണ്ടിൽ പാട്ട് ഇട്ട് എല്ലാവരും കൂടി നിർത്താൻ ചെയ്തു. പത്താം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച മനോഹരമായ ഒരു ഡാൻസ് പെർഫോമൻസ് ഉണ്ടായിരുന്നു.12 മണി കഴിഞ്ഞ് ക്രിസ്മസ് പരിപാടികൾ അവസാനിച്ചു. പക്ഷേ ഞങ്ങൾക്ക് വൈകിട്ട് വരെ സ്കൂളിൽ ചെലവഴിക്കേണ്ടതായി വന്നു. അങ്ങനെ വളരെ മനോഹരവും രസകരവുമായ ഒരാഴ്ച ആയിരുന്നു ഇത്. സ്കൂളിൽ നടന്നിരുന്ന ക്രിസ്മസ് പരിപാടികൾ വളരെ സന്തോഷത്തോടുകൂടിയാണ് ഈ ആഴ്ചയിൽ ഓർമ്മിക്കുന്നത്.

Comments

Popular posts from this blog

Week -2