Week-2
ടീച്ചിംഗ് പ്രാക്ടീസിന്റെ രണ്ടാമത്തെ ആഴ്ച ആയിരുന്നു ഇത്. എനിക്ക് തിങ്കളാഴ്ച എട്ടാം ക്ലാസിൽ രണ്ട് പീരീഡുകൾ ഫിസിക്സ് എടുക്കേണ്ടതായി വന്നു. അന്നേദിവസം സ്കൂളിൽ ഉച്ചയ്ക്ക് ശേഷം പിടിഎ മീറ്റിംഗ് ആയിരുന്നു.അതുകൊണ്ടുതന്നെ ഉച്ചയ്ക്ക് ശേഷം കുട്ടികൾക്ക് ക്ലാസുകൾ ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ചയും എനിക്ക് രണ്ട് പീരീഡ് എട്ടാം ക്ലാസിൽ ഫിസിക്സ് പഠിപ്പിക്കേണ്ടിവന്നു. അന്ന് ഉച്ചവരെ മാത്രമേ ക്ലാസുകൾ ഉണ്ടായിരുന്നുള്ളൂ. എന്തെന്നാൽ അടുത്ത ദിവസം മുതൽ ക്രിസ്മസ് പരീക്ഷ ആരംഭിക്കുന്നതിനാൽ അന്ന് ഉച്ചയ്ക്ക് ശേഷം കുട്ടികൾക്ക് അവധി ആയിരുന്നു.ബാക്കിയുള്ള സമയങ്ങളൊക്കെ ഞാൻ പൂർത്തീകരിക്കാനുള്ള വർക്കുകൾ ചെയ്യാൻ വേണ്ടിയാണ് വിനിയോഗിച്ചത്.ബുധനാഴ്ച കുട്ടികൾക്ക് ക്രിസ്മസ് പരീക്ഷകൾ ആരംഭിച്ചു. അതുകൊണ്ട് ക്ലാസുകൾ ഒന്നും തന്നെ എടുക്കേണ്ടതായി ഉണ്ടായിരുന്നില്ല.ഞങ്ങളുടെ കൂട്ടത്തിൽ കുറച്ചു കുട്ടികൾക്ക് പരീക്ഷ ഡ്യൂട്ടി ലഭിച്ചിരുന്നു.എന്നാൽ അന്നേദിവസം എനിക്ക് പരീക്ഷ ഡ്യൂട്ടി ലഭിച്ചിരുന്നില്ല.ബാക്കി സമയങ്ങളൊക്കെ പൂർത്തീകരിക്കാനുള്ള വർക്കുകൾ ചെയ്യാൻ വേണ്ടിയാണ് വിനിയോഗിച്ചത്. വ്യാഴാഴ്ച ക്രിസ്മസ് പരീക്ഷയുടെ രണ്ടാം ദിവസമായിരുന്നു.രാവിലത്തെ സമയമില്ല ലെസ്സൺ പ്ലാനുകൾ എഴുതാൻ വേണ്ടിയാണ് ഞാൻ വിനിയോഗിച്ചത്. ഉച്ചയ്ക്ക് ശേഷം എനിക്ക് പരീക്ഷ ഡ്യൂട്ടി ഉണ്ടായിരുന്നു. അവിടുത്തെ ഫിസിക്സ് അധ്യാപിക ആയിരുന്നു ബീന ടീച്ചറിന്റെ ഒപ്പമായിരുന്നു ഡ്യൂട്ടി. എട്ടാം ക്ലാസിന്റെ ഒമ്പതാം ക്ലാസിന്റെയും പരീക്ഷയായിരുന്നു അന്ന് അവിടെ നടന്നത്. ഞാൻ ചോദ്യപേപ്പറുകൾ വിതരണം ചെയ്യുകയും ഉത്തര കടലാസുകളും അധിക ഷീറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.വെള്ളിയാഴ്ച എനിക്ക് പരീക്ഷ ഡ്യൂട്ടി ഉണ്ടായിരുന്നില്ല.ഒഴിവുള്ള സമയങ്ങൾ ലെസ്സൺ പ്ലാൻ എഴുതുവാനും ടീച്ചിങ് aid ഉണ്ടാക്കുവാനും വേണ്ടിയാണ് വിനിയോഗിച്ചത്. അങ്ങനെ വളരെ മനോഹരമായ ഒരാഴ്ച ആയിരുന്നു ഇത്.
Comments
Post a Comment