Teaching Practice Phase -1 Week -1

 ബിഎഡ് കരിക്കുലത്തിലെ ഒന്നാംഘട്ട ടീച്ചിംഗ് പ്രാക്ടീസിന്റെ ആദ്യദിനമായിരുന്നു ബുധനാഴ്ച.ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കായംകുളം ആയിരുന്നു ഞങ്ങൾക്ക് അനുവദിച്ചു കിട്ടിയ സ്കൂൾ. ഞങ്ങൾ 11 പേര് അടങ്ങുന്ന സംഘം രാവിലെ തന്നെ സ്കൂളിൽ എത്തി.അവിടുത്തെ എച്ച് എം ഇൻചാർജ് ആയിരുന്നു മിനി ടീച്ചറിനെ കണ്ടു രജിസ്റ്റർ ഏൽപ്പിച്ചു. ശേഷം ഞങ്ങൾ ഞങ്ങളുടെ വിഷയങ്ങളുടെ അധ്യാപകരെ കാണുവാനായി പോയി. ആദ്യം തന്നെ എനിക്ക് എട്ടാം ക്ലാസിൽ ഫിസിക്സ് പഠിപ്പിക്കാനായി കയറിയേണ്ടി  വന്നു. രണ്ടാം ദിനമായി വ്യാഴാഴ്ചയും ഞങ്ങൾ രാവിലെ തന്നെ സ്കൂളിൽ എത്തിച്ചേർന്നു. എനിക്ക് ആദ്യത്തെ പീരീഡ് എട്ടാം ക്ലാസിൽ ഫിസിക്സ് ക്ലാസ് ഉണ്ടായിരുന്നു. അന്നേദിവസം തന്നെ ഒരു അധിക പീരീഡ് കൂടി ലഭിച്ച എട്ടാം ക്ലാസിൽ വീണ്ടും ഞാൻ ഫിസിക്സ് പഠിപ്പിക്കാൻ കയറി.വെള്ളിയാഴ്ചയും എനിക്ക് എട്ടാം ക്ലാസിൽ ഫിസിക്സ് പീരിയഡ് ഉണ്ടായിരുന്നു. പിന്നീട് പീരിയഡുകൾ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും ഉച്ചയ്ക്കുശേഷം എട്ടാം ക്ലാസിൽ ഒരു ഫ്രീ പീരിയഡ് കൂടി ലഭിച്ചു.ആ സമയം കുട്ടികളെ ഫിസിക്സ് പഠിപ്പിക്കാൻ വേണ്ടിയാണ് ഞാൻ വിനിയോഗിച്ചത്. അങ്ങനെ മനോഹരമായതും രസകരമായതുമായ മൂന്ന് ദിവസങ്ങൾ നിറഞ്ഞ ഒരാഴ്ച ആയിരുന്നു ഇത്.

Comments

Popular posts from this blog

Week -2